NattuvarthaLatest News

സംസ്ഥാനത്ത് വ്യാജ ചികിത്സകർ പെരുകുന്നു; നടപടികളുമായി ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സില്‍

തിരുവനന്തപുരം: വ്യാജ ചികിത്സകർ ഇനി കുടുങ്ങും. വ്യാജ ചികിത്സകരെ കണ്ടെത്താൻ നടപടിയുമായി ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കല്‍ കൗണ്‍സില്‍ രം​ഗത്ത്. പരിശോധനകള്‍ക്കായി മൂന്ന് സമിതികളെ നിയോഗിച്ചു.

വ്യാജ ചികില്‍സ സംസ്ഥാനത്ത് പെരുകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിന്‍റെ നടപടി. ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവര്‍ ചികില്‍സ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരക്കാർ ഇല്ലാത്ത യോഗ്യത പ്രദര്‍ശിപ്പിച്ച് ചികില്‍സ നടത്തുന്നവരുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.

shortlink

Post Your Comments


Back to top button