മണ്ണഞ്ചേരി: പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. മണ്ണഞ്ചേരി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ജനക്ഷേണം കളരിക്കല്‍ മാത്യുവിന്റ മകള്‍ ആന്‍സിമോള്‍ (19) ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ബൈക്കില്‍ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ആന്‍സി.
ദേശീയപാതയില്‍ തുമ്പോളി ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെ എട്ടരമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആലപ്പുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച ആന്‍സി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments