Latest NewsKerala

അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തിനിരയായ ഏഴ് വയസുകാരനെ കാണാൻ മുഖ്യമന്ത്രിയെത്തും

കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായി ചികിത്സയിലുള്ള ഏഴു വയസുകാരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. ചികിത്സ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം വിലയിരുത്തും. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററി​ന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് വെന്റിലേറ്റര്‍ മാറ്റുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button