KeralaLatest News

ചൂടില്‍ നിന്നും രക്ഷ തേടാന്‍ മൂന്നാര്‍ : മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

മൂന്നാര്‍ : മധ്യവേനലവധി ആരംഭിച്ചതോടെ പൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷ തേടി ജനങ്ങള്‍ മൂന്നാറിലേയ്ക്ക് ഒഴുകുന്നു. . കൊടുംചൂടില്‍ നാടും നഗരവും ചുട്ടുപൊള്ളുകയാണ് . എന്നാല്‍ മൂന്നാറില്‍ പകല്‍ച്ചൂട് 30 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും വൈകുന്നേരങ്ങളിലും രാവിലെയും അനുഭവപ്പെടുന്ന സുഖശീതള കാലാവസ്ഥയാണ് മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നത് പുറത്ത് വെയിലിന് നല്ല ചൂടുണ്ടെങ്കിലും മുറികളിലും തണലിലും സ്വച്ഛമായ കുളിരാണ്

ഏപ്രില്‍, മെയ് മാസങ്ങള്‍ ആഭ്യന്തരസഞ്ചാരികളുടെ കാലം ആണ്. കുടുംബമായി ഏകദിന സന്ദര്‍ശനം നടത്തുന്നവരും ഒന്നോ രണ്ടോ ദിവസം താമസിക്കുന്നവരും ആയ മലയാളി കുടുംബങ്ങളാണ് ഈ സീസണില്‍ കൂടുതലായി എത്തുന്നത്. ഹോട്ടലുകളിലും മറ്റും അടുത്ത 2 മാസത്തേക്ക് സഞ്ചാരികളുടെ മുന്‍കൂര്‍ ബുക്കിങ് നടക്കുന്നുണ്ട്. സീസണ്‍ ആരംഭിക്കുമ്പോഴും സന്ദര്‍ശകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button