Latest NewsKerala

ശബരിമല വിഷയം ബി.ജെ.പിയ്ക്ക് തന്നെ തിരിച്ചടിയാകും- മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം•ശബരിമല പ്രശ്നമല്ല പ്രധാന ചര്‍ച്ചാ വിഷയമല്ലെന്നും ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയാല്‍ ബി.ജെ.പിയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രക്ഷോഭം ബി.ജെ.പിയ്ക്ക് എതിരാണ്. ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ ബി.ജെ.പിയ്ക്കുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോലിബി സഖ്യ ആരോപണം ആവര്‍ത്തിച്ച പിണറായി എന്‍.എസ്.എസിന്റെ സമദൂര നയത്തെ സ്വാഗതം ചെയ്തു. എന്‍.എസ്.എസ് നേതൃത്വവും സിപിഎം നേതാക്കളും തമ്മില്‍ മാസങ്ങളോളം പരസ്പരം പോരടിച്ചിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എം എന്‍എസ്‌എസിനോട് മൃദുസമീപനത്തിലേക്ക് നീങ്ങുകയാണെന്നാണ് പിണറായി വിജയന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button