ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ നിര്‍മ്മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി രംഗത്ത്. അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ നിഹലാനി ആവശ്യപ്പെട്ടെന്ന് നടി ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ബുദ്ധിമുട്ടിലായിരുന്നപ്പോള്‍ താനെത്ര മാത്രം സഹായിച്ചിട്ടുണ്ടെന്ന് കങ്കണ മറന്നു. വിവാദ ഫോട്ടോഷൂട്ടിന്റെ സമയത്ത് താന്‍ ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നും നിഹലാനി വെളിപ്പെടുത്തുന്നു. കങ്കണയുടെ അപ്പോഴത്തെ സെക്രട്ടറി രാകേഷ് നാഥിനൊപ്പമാണ് അവര്‍ ഫോട്ടോഷൂട്ടിനെത്തിയത്. അതുകൊണ്ട് ഫോട്ടോഷൂട്ടിന് കങ്കണ ധരിച്ച വസ്ത്രമോ ധരിക്കാത്ത വസ്ത്രമോ ഒന്നും നിശ്ചയിച്ചത് താനല്ലെന്നും അദ്ദേഹം പറയുന്നു. ഐ ലവ് യൂ ബോസ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ചിത്രത്തിലെ കഥാപാത്രത്തെ സോഫ്റ്റ് പോണ്‍ കഥാപാത്രം എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. പക്ഷേ അന്ന് ആ കഥാപാത്രം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചത് കങ്കണ ഓര്‍ക്കുന്നുണ്ടോ? ആ കഥാപാത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് എന്നോട് അപേക്ഷിച്ചത് ഓര്‍ക്കുന്നുണ്ടോ? അക്കാലത്ത് ആദിത്യ പാഞ്ചോലിക്കൊപ്പം ഓരോ നിര്‍മാതാവിനടുത്തും ഒരവസരത്തിനായി അപേക്ഷിച്ച് ഓടിനടന്നിട്ടുണ്ട് കങ്കണ. പക്ഷേ ആരും അവര്‍ക്ക് അവസരം നല്‍കിയില്ല. പലരും അരുതെന്ന് വിലക്കിയിട്ടും ഞാന്‍ മാത്രമാണ് അതിന് തയ്യാറായത്.
കഴിഞ്ഞ പത്ത് വര്‍ഷമായി കങ്കണ ഗുരുസ്ഥാനത്ത് അനുരാഗ് ബസുവിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. അനുരാഗ് ബസുവിനും മുന്‍പ് ഐ ലവ് യു ബോസില്‍ അവസരം നല്‍കിയത് ഞാനാണെന്ന് കങ്കണ പൂര്‍ണമായി മറന്നെന്ന് തോന്നുന്നു. കങ്കണയെ പോലുള്ള അഭിനേതാക്കള്‍ ഇവിടെ കഷ്ടപ്പെട്ട് ഉയര്‍ന്നു വരാന്‍ ശ്രമിക്കുന്ന അഭിനേതാക്കള്‍ക്ക് ചീത്തപ്പേരുണ്ടാകും. വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ കഷ്ടപ്പാടുകള്‍ മറന്നു പോകും അതുപോലെ തന്നെ കഷ്ടപ്പാടില്‍ സഹായിച്ചവരെയുമെന്ന് നിഹലാനി പറയുന്നു. പാസ്സ്‌പോര്‍ട്ടില്‍ മുംബൈയിലെ തെറ്റായ അഡ്രസ്സ് നല്‍കി വലിയ കുഴപ്പത്തിലായതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ? പാസ്സ്‌പോര്‍ട്ടില്‍ തെറ്റായ മേല്‍വിലാസം നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റമാണ്. അന്ന് അവക്ക് ജാമ്യം എടുക്കാനും ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവാക്കാനും ഓടി നടന്നത് ഞാനാണ്. അതിനു ഇങ്ങനെയാണ് അവര്‍ പ്രത്യുപകാരം ചെയ്യുന്നതെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു.
Post Your Comments