നീണ്ട എഴുപതുകൊല്ലത്തെ കോണ്‍ഗ്രസ് ബന്ധത്തിന്റെ പാരമ്പര്യം പറയാനുണ്ട്, റഷീദിന്. വെറുമൊരു അനുഭാവി കുടുംബമല്ല അവരുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പു വെച്ച ആളാണ്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍, വയനാട് വികസനത്തിന്റെ പറുദീസയാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മുഖമടച്ച മറുപടിയാണ് അമേഠിയിലെ അടിയുറച്ച കോണ്‍ഗ്രസുകാരനായ ഹാറൂണ്‍ റഷീദ്.
രാഹുലിന്റെ കുടുംബം പതിറ്റാണ്ടുകളായി കൈയടക്കിവെച്ചിരിക്കുന്ന അമേഠി, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പേക്കോലമാണെന്ന് തുറന്നടിക്കുന്നു, കോണ്‍ഗ്രസുകാരനായ ഹാജി മുഹമ്മദ് ഹാറൂണ്‍ റഷീദ്.അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹാജി മുഹമ്മദ് ഹാറൂണ്‍ റഷീദിന്റെ ഈ വാക്കുകള്‍ നാലഞ്ചു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ടു ചെയ്തത്.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ ഹാരൂണ്‍ റഷീദിന് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കണമെന്ന വീണ്ടുവിചാരം വരാന്‍ ശക്തമായ കാരണവുമുണ്ട്. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍, വയനാട് വികസനത്തിന്റെ പറുദീസയാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മുഖമടച്ച മറുപടിയാണ് അമേഠിയിലെ അടിയുറച്ച കോണ്‍ഗ്രസുകാരനായ ഹാറൂണ്‍ റഷീദ്. ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ അമേതിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോണ്‍ഗ്രസുകാര്‍ പോലും പ്രതിഷേധത്തിന്റെ കൂരമ്പുകളെയ്യുന്നു.
കുടുംബസ്വത്തുപോലെ മണ്ഡലം കൈയടക്കി വെച്ചിട്ടും, തങ്ങള്‍ക്കുവേണ്ടി എന്തു ചെയ്തു എന്നവര്‍ രാഹുലിന്റെ മുഖത്തുനോക്കി ചോദിച്ചു തുടങ്ങി.അമേഠിയുടെ വികസനം രാഹുലിന്റെയോ കോണ്‍ഗ്രസിന്റെയോ അജണ്ടയല്ല എന്നു തിരിച്ചറിവിന്റെ ഉച്ചവെയിലില്‍ നിന്നുരുകുകയാണ് ആ നാട്ടിലെ പരമ്പരാഗത കോണ്‍ഗ്രസുകാര്‍ പോലും. അപ്പോഴാണ് രാഹുല്‍ ഗാന്ധി വന്നാല്‍ വയനാട് വികസനത്തിന്റെ സ്വര്‍ഗമാകുമെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വായ്ത്താരിയെന്ന് തോമസ് ഐസക് തന്റെ ഫേസ്‌ബുക്ക് പേജിൽ പരിഹസിച്ചു.സ്വാഭാവികമായും അമേഠിയില്‍ രാഹുല്‍ നേതൃത്വം കൊടുത്ത വികസന മാതൃകയെന്തെന്ന് വയനാട്ടുകാരോട് പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാധ്യതയുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ :
“എഴുപതു കൊല്ലം ദീർഘമായ കാലയളവാണ്. ഇനിയും നാം ഉണർന്നില്ലെങ്കിൽ ഒരിക്കലും നമുക്കു നമ്മുടെ വിധിയെ തിരുത്താനാവില്ല”.
അമേഠിയിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകൻ ഹാജി മുഹമ്മദ് ഹാറൂൺ റഷീദിൻ്റെ ഈ വാക്കുകൾ നാലഞ്ചു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ടു ചെയ്തത്. പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ അംഗമായ ഹാരൂൺ റഷീദിന് കോൺഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കണമെന്ന വീണ്ടുവിചാരം വരാൻ ശക്തമായ കാരണവുമുണ്ട്.
വിഷയം വികസനമാണ്. രാഹുലിൻ്റെ കുടുംബം പതിറ്റാണ്ടുകളായി കൈയടക്കിവെച്ചിരിക്കുന്ന അമേഠി, പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും പേക്കോലമാണെന്ന് തുറന്നടിക്കുന്നു, കോൺഗ്രസുകാരനായ ഹാജി മുഹമ്മദ് ഹാറൂൺ റഷീദ്.
നീണ്ട എഴുപതുകൊല്ലത്തെ കോൺഗ്രസ് ബന്ധത്തിന്റെ പാരമ്പര്യം പറയാനുണ്ട്, റഷീദിന്. വെറുമൊരു അനുഭാവി കുടുംബമല്ല അവരുടേത്. അദ്ദേഹത്തിൻ്റെ പിതാവ് മുഹമ്മദ് സുൽത്താൻ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നാമനിർദ്ദേശ പത്രികയിൽ ഒപ്പു വെച്ച ആളാണ്. രാഹുൽ ഗാന്ധി മത്സരിച്ചാൽ, വയനാട് വികസനത്തിന്റെ പറുദീസയാകുമെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മുഖമടച്ച മറുപടിയാണ് അമേഠിയിലെ അടിയുറച്ച കോൺഗ്രസുകാരനായ ഹാറൂൺ റഷീദ്.
ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ അമേതിയിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ കോൺഗ്രസുകാർ പോലും പ്രതിഷേധത്തിൻ്റെ കൂരമ്പുകളെയ്യുന്നു. കുടുംബസ്വത്തുപോലെ മണ്ഡലം കൈയടക്കി വെച്ചിട്ടും, തങ്ങൾക്കുവേണ്ടി എന്തു ചെയ്തു എന്നവർ രാഹുലിൻ്റെ മുഖത്തുനോക്കി ചോദിച്ചു തുടങ്ങി.
അമേഠിയുടെ വികസനം രാഹുലിൻ്റെയോ കോൺഗ്രസിൻ്റെയോ അജണ്ടയല്ല എന്നു തിരിച്ചറിവിൻ്റെ ഉച്ചവെയിലിൽ നിന്നുരുകുകയാണ് ആ നാട്ടിലെ പരമ്പരാഗത കോൺഗ്രസുകാർ പോലും. അപ്പോഴാണ് രാഹുൽ ഗാന്ധി വന്നാൽ വയനാട് വികസനത്തിന്റെ സ്വർഗമാകുമെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ വായ്ത്താരി. സ്വാഭാവികമായും അമേഠിയിൽ രാഹുൽ നേതൃത്വം കൊടുത്ത വികസന മാതൃകയെന്തെന്ന് വയനാട്ടുകാരോട് പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ബാധ്യതയുണ്ട്.
വയനാട്ടിലെ ഓരോ വോട്ടറും മനസിരുത്തി കേൾക്കേണ്ട വാക്കുകളാണ് ഹാജി മുഹമ്മദ് ഹാരൂൺ റഷീദ് പറയുന്നത്.
Post Your Comments