തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടത് സർക്കാരിന് എതിരല്ലെന്ന് കോൺഗ്രസ്. മത്സരം നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് എതിരെയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
അതേസമയം ബിജെപിക്ക് എതിരെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെങ്കിൽ അതിന് കേരളമായിരുന്നില്ല തെരഞ്ഞെടുക്കേണ്ടത് ബിജെപിക്ക് മുൻതൂക്കം നൽകുന്ന മറ്റ് സംസ്ഥാനങ്ങളായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇടതിനെതിരെയാണ് രാഹുൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments