
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച് അഞ്ചാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലെെംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ അറസ്റ്റ് ചെയ്തു. ലപ്പുറം സ്വദേശി ഗഫൂറിനെ യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കുടുംബവുമായി യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി ഒറ്റക്ക് സീറ്റിലിരിക്കുമ്പോഴാണ് ഇയാള്‍ സമീപിച്ചത്. തുടര്‍ന്ന് കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.
Post Your Comments