ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസം സിആര്‍പിഎഫ് ബസില്‍ തീപിടിച്ച കാര്‍ വന്നിടിച്ച സംഭവത്തില്‍ ഡ്രൈവറെ കാണാനില്ല. ഇടിച്ച കാറില്‍ ഡ്രൈവറുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ആളില്ലാ കാറുപയോഗിച്ചു ഭീകരാക്രമണ പദ്ധതി ഇട്ടതായാണോ എന്നാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ പലത് പിന്നിട്ടിട്ടും കാറിനെ കുറിച്ചുളള വിശദാംശങ്ങള്‍ സൈന്യത്തിന് കണ്ടെത്താനായിട്ടില്ല.
ബനിഹാലില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ജവഹര്‍ലാല്‍ ടണലിനടുത്താണ് സംഭവം നടന്നത്. തീപിടിച്ച് കത്തിക്കൊണ്ടിരുന്ന കാര്‍ നേരെ വന്ന് സിആര്‍പിഎഫ് ബസില്‍ ഇടിച്ചു. പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. കാശ്മീര്‍ ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. ഹ്യുണ്ടായ് സാന്‍ട്രോ കാറാണ് ഇത്. പുൽവാമ മോഡൽ ആക്രമണ പദ്ധതിയാണോ ഇതെന്നാണ് അന്വേഷണം. കഴിഞ്ഞ ഫെബ്രുവരി നാലിന് സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയിരുന്നു.
ചാവേറിനെ ഉപയോഗിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് സംഘത്തിന്റെ ബസിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യ-പാക് സംഘര്‍ഷത്തിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചിരുന്നു. തകര്‍ന്ന കാറില്‍ നിന്ന് സ്ഫോടക വസ്തുക്കളായ ഐഇഡി, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഇതാണ് ഭീകരവാദ ആക്രമണമാണോയെന്ന സംശയങ്ങളുയര്‍ത്തിയത്. താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനാണെന്നും 1947 മുതല്‍ കാശ്മീരികളോട് തുടര്‍ന്നുവരുന്ന അക്രമത്തിന് പകരം ചോദിക്കാനാണ് ആക്രമണം എന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
Post Your Comments