വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ വീണ സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. വലിയതുറ പോലിസാണ് സംഭവത്തില്‍ കേസെടുത്തത്. നൗഷാദിനെ വിസദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലിസ് അറിയിച്ചു. ഡ്രോണിന്റെ റിമോര്‍ട്ട് നൗഷാദില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തുള്ള ഒരു ബന്ധു സമ്മാനിച്ചതാണെന്നും വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്നും നൗഷാദ് സമ്മതിച്ചതായാണ് പോലിസ് വ്യക്തമാക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ ഏരിയയ്ക്ക് സമീപത്ത് നിന്നും സിഐഎസ്‌എഫ് കണ്ടെടുത്തത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംഖുമുഖത്ത് നിന്നും നൗഷാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളുമായി നൗഷാദിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് വലിയതുറ പൊലീസ് അറിയിച്ചു.
ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും എഎസ്പി വ്യക്തമാക്കി.ലൈസന്‍സ് ആവശ്യമില്ലാത്ത ഡ്രോണ്‍ വിദേശത്തുള്ള സുഹൃത്താണ് സമ്മാനിച്ചതെന്നായിരുന്നു നൗഷാദ് പൊലീസിനോട് പറഞ്ഞത്. വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയതായും മുമ്പും പറത്തിയിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോവളം, കൊച്ചുവേളി ബീച്ചുകളിലും നേരത്തെ അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ പറന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ പാളയത്തും വിമാനത്താവളത്തിലും ഡ്രോണ്‍ സാന്നിധ്യം അറിയിച്ചതോടെയാണ് പൊലീസ് ഗൗരവമായി അന്വേഷണം ആരംഭിച്ചത്. അനധികൃത ഡ്രോണുകള്‍ പിടികൂടുന്നതിനായി ‘ഓപറേഷന്‍ ഉഡാന്‍’ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
Post Your Comments