തൃശൂർ: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ മുതിർന്ന നേതാക്കൾക്ക് പരിക്കേറ്റു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിൽ കെ എം മൊയ്തു, സെയ്തലവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലത്തൂർ സ്ഥാനാർഥി പി കെ ബിജുവിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് നേതാക്കൾ എല്ലാവരും പാലക്കാട് പോയ സമയത്തായിരുന്നു സംഭവം.
ഓഫീസ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി. ഇതിൽ പ്രതിഷേധിച്ച് വൈകീട്ട് വടക്കാഞ്ചേരി നഗരത്തിൽ പ്രകടനവും പ്രതിക്ഷേധ പൊതുയോഗവും നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു. ആലത്തൂർ സ്ഥാനാർത്ഥിയെ ചൊല്ലിയുണ്ടായ വിവാദം പോസ്റ്റർ പതിച്ചതിലെത്തി നിൽകുമ്പോഴാണ് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്
Post Your Comments