KeralaLatest News

തെളിവെടുപ്പിനായി എത്തിച്ച അരുണിന് നേരെ നാട്ടുകാരുടെ രോഷപ്രകടനം

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ രോഷപ്രകടനവുമായി നാട്ടുകാർ. പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്. ഇളയ കുട്ടി ബെഡിൽ മൂത്രമൊഴിച്ചതിനാണ് അരുണ്‍ മൂത്ത കൂട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്‌തത്‌. അരുണ്‍ കുട്ടിയോടു ചെയ്ത ക്രൂരതകള്‍ ഇളയ കുട്ടിയിലൂടെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. വധശ്രമം, ആയുധം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ കുട്ടികള്‍ക്ക് എതിരെയുളള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button