KeralaLatest News

പതിനാലുകാരിക്ക് സൂര്യാഘാതമേറ്റു

കൊല്ലം : പതിനാലുകാരിക്ക് സൂര്യാഘാതമേറ്റു.കഴുത്തിലും മുതുകിലും പൊള്ളലേറ്റ കുട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വർക്കല രഘുനാഥപുരം മണ്ണെടുത്തവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹേഷ്-മഞ്ജു ദമ്പതിമാരുടെ മകൾ ആതിര(14)ക്കാണ് പൊള്ളലേറ്റത്.

ശിവഗിരി എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആതിര പരീക്ഷ എഴുതാനായി ഉച്ചയ്ക്കു വീട്ടിൽ നിന്നു പോകവേ വഴിമധ്യേ കഴുത്തിലും മുതുകിലും അസഹനീയമായ ചൂടും ചൊറിച്ചിലും തുടർന്നു തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വീട്ടിലേക്ക് മടങ്ങി. അധ്യാപികയായ മാതാവ് വൈകിട്ട് വീട്ടിലെത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button