Latest NewsBusiness

ആര്‍ബിഐ ഏപ്രിലില്‍ പലിശ നിരക്ക് കുറച്ചേക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഇന്ത്യ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന്‌സാമ്പത്തിക വിദഗ്ധര്‍ . ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ധനനയ അവലോകന സമിതി ദ്വൈമാസ യോഗം ചേരാനിരിക്കുന്നത്.

തുടര്‍ച്ചായായി സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും കാരണം പലിശനിരക്കില്‍ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫെബ്രുവരിയിലെ യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.6 ശതമാനമായി കൂടിയിരുന്നു. ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button