വടകര: വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അതേസമയം പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പായി അദ്ദേഹം കണ്ണൂര്‍ ഐആര്‍പിസി സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തി അന്തേവാസികളെ കാണും. ഇവരുടെ അനുഗ്രഹം വാങ്ങിയ ശേഷമായിരിക്കും ജയരാജന്‍ കോഴിക്കോട് കലക്ടര്‍ക്ക് മുമ്പാകെ പത്രിക നല്‍കുക. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി ജയരാജന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പന്ത്രണ്ടായിരത്തിലധികം കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണദിനത്തില്‍ വീട്ടില്‍ ആശ്വാസമുമായി ഐആര്‍പിസി എത്താറുണ്ട്. അതുകൊണ്ടു തന്നെ വലിയ ജനപിന്തുണയാണ് സംഘടനയ്ക്കുള്ളത്. നകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആര്‍പിസി നടത്തിയ സര്‍വേയില്‍ ജില്ലയില്‍ 12361 കിടപ്പുരോഗികളുണ്ടെന്നു കണ്ടെത്തിയിരുന്നു.
Post Your Comments