തിരുവനന്തപുരം: കേരളാബാങ്ക് രൂപീകരണം; റിസർവ് ബാങ്കിന് അപേക്ഷ നൽകി സർക്കാർ . കേരളാ ബാങ്ക് രൂപീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നബാർഡ് മുഖേന റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിച്ചു. ഇതിൽ മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ ഉൾപ്പെടുത്തിയിട്ടില്ല. കേരളാ ബാങ്ക് രൂപീകരണത്തിനുള്ള പ്രമേയം തള്ളിയതു കൊണ്ടാണു മലപ്പുറത്തെ ഒഴിവാക്കിയത്. ഇവരുടെ നിലനിൽപ്പ് എങ്ങനെയാണെന്നു സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആർബിഐ ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി 19 കാര്യങ്ങൾ ചെയ്യണമെന്നാണ് നിർദേശിച്ചിരുന്നത്. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതാണു പ്രധാന നിര്‍ദേശം. ഇതിനുള്ള പ്രമേയം 13 ബാങ്കുകളും അംഗീകരിച്ചു. ലയനപ്രമേയത്തിനു കേവലഭൂരിപക്ഷം മതിയെന്നാണു സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന ആർബിഐയുടെ നിബന്ധന ഇതുവരെ ഇളവു ചെയ്തിട്ടില്ല
Post Your Comments