Latest NewsKeralaIndia

ഒരു സമൂഹത്തിനെതിരെയുള്ള അടിച്ചമർത്തലിനും ആക്ഷേപങ്ങൾക്കും പരിഹാസത്തിനും ഉള്ള മറുപടി തെര‍ഞ്ഞെടുപ്പിലൂടെ നൽകണമെന്ന് കെ സുരേന്ദ്രൻ

ലോക നിലവാരമുള്ള തീർത്ഥാടകകേന്ദ്രമായി ശബരിമലയെ ഉയർത്താനുളളതാകണം വോട്ടെന്നും അടൂരിലെ നിയോജക മണ്ഡലം കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.

അടൂർ: ഒരു സമൂഹത്തിന് നേരെയുണ്ടായ ചതിക്ക് മറുപടി നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പിലെ വിഷയം. ആർക്കും കയറി നിരങ്ങാനുള്ള ഇടമല്ല ശബരിമല. ആചാരങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ലോക നിലവാരമുള്ള തീർത്ഥാടകകേന്ദ്രമായി ശബരിമലയെ ഉയർത്താനുളളതാകണം വോട്ടെന്നും അടൂരിലെ നിയോജക മണ്ഡലം കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തലിനും ആക്ഷേപങ്ങൾക്കും പരിഹാസത്തിനും ഉള്ള മറുപടി തെര‍ഞ്ഞെടുപ്പിലൂടെ നൽകണമെന്നും സുരേന്ദ്രൻ പറഞ്ഞു.അതേസമയം, ശബരിമലയെ കാലന്മാരുടെ കൈകളിൽ നിന്ന് പിടിച്ചുവാങ്ങി സുരക്ഷിത കൈകളിലെത്തിക്കാൻ കെ സുരേന്ദ്രൻ പാർലമെന്‍റിലെത്തണം. സുരേന്ദ്രന്‍റെ വിജയം പത്തനംതിട്ടക്കാരുടെ വിജയമാകുമെന്നും അദ്ദേഹം അടൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു. വിശ്വാസികൾക്ക് നേരെയുണ്ടായ അടിച്ചമർത്തലിനെതിരാകണം പത്തനംതിട്ടയിലെ ഓരോ വോട്ടുമെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി എം പിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button