Latest NewsNattuvartha

പോലീസുദ്യോ​ഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ

പോ​ലീ​സു​കാ​ര​നെ മർദ്ദിച്ച കേ​സി​ലാണ് പ്ര​തി​ക​ളെ നാ​ല​ര വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചത്

മാ​ന​ന്ത​വാ​ടി: പോലീസുദ്യോ​ഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ . വാ​ഹ​ന ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ മർദ്ദിച്ച കേ​സി​ലാണ് പ്ര​തി​ക​ളെ നാ​ല​ര വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചത്.

കണ്ണൂർ പേ​രാ​വൂ​ർ ചേ​രാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ത​ട്ടാ​ൻ​ക​ണ്ടി സി​റാ​ജ്(34), മ​ല​യി​ൽ സു​രേ​ഷ് (41), പാ​ടി​ക്ക​ൽ ക​രീം(50), പാ​ടി​ക്ക​ൽ സ​ത്യ​ൻ(41), ചെ​റു​പാ​റ​യി​ൽ സു​രേ​ഷ് (50) എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് പി. ​സെ​യ്ത​ല​വി ശി​ക്ഷി​ച്ച​ത്. 2016ൽ ​പ​ക്ര​ന്ത​ള​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മർദ്ദനം ,വ​ധ​ശ്ര​മം, ഔദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button