മാനന്തവാടി: പോലീസുദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾക്ക് നാലരവർഷത്തെ തടവ് ശിക്ഷ . വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ച കേസിലാണ് പ്രതികളെ നാലര വർഷം തടവിനു ശിക്ഷിച്ചത്.
കണ്ണൂർ പേരാവൂർ ചേരാപുരം സ്വദേശികളായ തട്ടാൻകണ്ടി സിറാജ്(34), മലയിൽ സുരേഷ് (41), പാടിക്കൽ കരീം(50), പാടിക്കൽ സത്യൻ(41), ചെറുപാറയിൽ സുരേഷ് (50) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്. 2016ൽ പക്രന്തളത്തായിരുന്നു കേസിനാസ്പദമായ സംഭവം.
മർദ്ദനം ,വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്.
Post Your Comments