മൊഹാലി: ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഉദ്യോഗസ്ഥയായ നേഹ ഷൂരി (36) യ്ക്കാണ് വെടിയേറ്റത്. പ്രതി നേഹയുടെ ഓഫീസിലെത്തി വെടിവെക്കുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇതോടെ ഇയാള്‍ സ്വയം വെടിവെച്ചു. ഉടന്‍ സംഭവസഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലൈസന്‍സ് റദ്ദാക്കിയതിന്റെ പ്രതികാരമെന്നോണമാണ് ഫാര്‍മസി ഉടമയായ പ്രതി നേഹയെ വെടിവെച്ചു കൊന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി പ്രതിക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments