Latest NewsKerala

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭര്‍ത്താവും അമ്മയും പട്ടിണിക്കിട്ട് കൊന്നു; മരിക്കുമ്പോൾ യുവതിയുടെ ഭാരം വെറും 20 കിലോ

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭര്‍ത്താവും അമ്മയും പട്ടിണിക്കിട്ട് കൊന്നു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മരിക്കുമ്പോൾ കേവലം 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button