ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യ നവ്യോമാക്രമണം നടത്തിയ സ്ഥലത്തേയ്ക്ക് പാക്കിസ്ഥാന് മാധ്യമപ്രവര്‍ത്തകരെ കൊണ്ട് പോയി. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ സ്വതന്ത്രമായി സഞ്ചരിക്കാനോ ചിത്രം പകര്‍ത്തുവാനോ പോലും പാക് സൈന്യം അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രിയാണ് ജെയ്ഷ് മുഹമ്മദ് താവളം ഉണ്ടായിരുന്ന ഈ അതിര്‍ത്തി പ്രദേശത്തേക്ക് എട്ട് മാധ്യമപ്രവര്‍ത്തകരെ പാക് സൈന്യം കൊണ്ടു പോയത്. ഇവരുടെ കൂടെ അിര്‍ത്തി സംരക്ഷണ സേനയുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു. അതേസമയം പ്രദേശത്തെ ഒരു പള്ളിയിലെ 300- ഓളം കുട്ടികളോട് സംവദിക്കാന്‍ സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ഒരുക്കി. എന്നാല്‍ ഇവിടെ തൊട്ടടുത്തുളള ചില ഇടങ്ങളുടെ മാത്രം വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചത്.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ ശേഖരിച്ച വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍ എന്നിവ തങ്ങളുടെ പക്കലില്ലെ് പാക് സൈന്യം പിന്നീട് അറിയിച്ചു. ആറ് ഏക്കറോളം വരുന്ന പ്രദേശത്ത് ആക്രമണം നടന്നിരുന്നെങ്കിലും വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുവദിച്ചത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ സംവദിച്ച കുട്ടികള്‍ പ്രദേശവാസികളാണോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.
Post Your Comments