![75 kg gold seized in mumbai](/wp-content/uploads/2019/03/75-kg-gold-seized-in-mumbai.jpg)
മുംബൈ: മുംബൈയില്‍ നിന്ന് 75 കിലോ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ ഡിആര്‍ഐ പിടികൂടിയത്. നിസാര്‍ അലിയാര്, ഷോയിബ് സറോദാര്‍വാല, അബ്ദുള്‍ അഹദ് സറോദാര്‍വാല, ഷെയിഖ് അബ്ദുള്‍ അഹദ്, ഹാപ്പി ധാകദ്, മനോജ് ജയിന്, അകുല്‍ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്നു അധികൃതര്‍ വ്യക്തമാക്കി.
Post Your Comments