ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനും കന്നി വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് പരിശീലനം നല്‍കുന്നതിനുമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക വോട്ടിംഗ് പരിശീലനം നല്‍കി. ദേവികുളം ആര്‍ ഡി ഒ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സബ്കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പുതിയ വോട്ടിംഗ് യന്ത്രത്തിന്റെയും വിവി പാറ്റ് സംവിധാനത്തിന്റെയും പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ച് നല്‍കി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 160തോളം പേര്‍ വോട്ടിംഗ് പരിശീലനം നേടി. ഇതില്‍ 90 വിദ്യാര്‍ത്ഥികളും കന്നി വോട്ടര്‍മാരാണ്. ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ എസ്.രമേഷ് സ്വീപ്പ് ടിം അംഗങ്ങളായ ജോര്‍ജ്് പി എ ,സന്തോഷ് എസ്, റോണി ജോസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Post Your Comments