ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് സജീവ രാഷ്ട്രീയത്തിലേക്ക്. രാജസ്ഥാനാലെ ജോധ്പുര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അശോക് ഗെഹ്ലോട്ടിന്റെ ശക്തി കേന്ദ്രമാണ് ജോധ്പുര്‍. നിലവില്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ് വൈഭവ്.
ഇവിടെനിന്നും മകനെ പാര്‍ലമെന്റിലെത്തികാനാണ് അശോക് ഗെഹ്ലോട്ടിന്റെ ശ്രമം. മുന്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായി വൈഭവിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മകനോട് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ് അശോക് ഗെഹ്ലോട്ട് വൈഭവിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചില്ല. വൈഭവിന്റെ പേര് സ്ഥാനാര്‍ഥി പട്ടികയിലേക്ക് ജോധ്പൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇത്തവണ നിര്‍ദേശിച്ചത്.
Post Your Comments