ദുബായ് : യുഎഇയിലെ മൊബെെല്‍ ഉപയോക്താള്‍ക്ക് വളരെ പ്രയോജനപ്രദമായ നിര്‍ദ്ദേശമിറക്കി ടെലികോം അതോറിറ്റി. മുമ്പ് ഒരു പ്ലാന്‍ എടുത്ത് കഴിഞ്ഞാല്‍ ആ പ്ലാനിന്‍റെ കാലാവധി അവസാനിക്കുന്ന കാലാവധി വരെയുളള തുക യുഎഇയിലെ ഉപയോക്താക്കള്‍ അടക്കേണ്ടിയിരുന്നു. ഇത് നിവാസികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.ഈ രീതിയിലാണ് അതോറിറ്റി മാറ്റം വരുത്തിയിരിക്കുന്നത്.
ഉദാഹരണമായി 100 ദിര്‍ഹത്തിന്‍റെ ഒരു പ്ലാന്‍ കസ്റ്റമര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആ പ്ലാനിന്‍റെ കാലാവധി അവസാനിക്കുന്ന 6 മാസകാലയളവിലുളള പണമായ 600 ദിര്‍ഹം ഉപോയക്താവ് നല്‍കേണ്ടി വന്നിരുന്നു എന്നാല്‍ പുതിയ മാറ്റമനുസരിച്ച് 100 ദിര്‍ഹത്തിന്‍റെ പ്ലാനാണ് കസ്റ്റമര്ർ തിരഞ്ഞെടുക്കുന്നെങ്കില്‍ എപ്പോളാണോ ആ സേവനം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ആ ദിവസം വരെയുളള പണം നല്‍കിയാല്‍ മതി. 1 മാസത്തിന് ശേഷം സേവനം അവസാനിപ്പിക്കനാണ് ഉദ്ദേശമെങ്കില്‍ ആ കാലവധിയിലുളള 100 ദിര്‍ഹം മാത്രം കസ്റ്റമര്‍ അടച്ച് ഉപയോക്താവിന് സേവനം അവസാനിപ്പിക്കാന്‍ കഴിയും.
ടെലികോം റെഗുലേറ്ററിയുടെ പുതിയ നിര്‍ദ്ദേശം യുഎഇയിലെ പ്രമുഖ സേവന ദാതാക്കളായ എത്തിസലാത്ത്, ഡിയു എന്നിവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
Post Your Comments