Latest NewsIndia

യുവാവിന്റെ കൊലപാതകം :ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

കൊല നടത്തിയത് യുവാവിന്റെ ഭാര്യയെ സ്വന്തമാക്കാന്‍

ന്യൂഡല്‍ഹി: ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മൂന്നാമത്തെ വിവാഹത്തിന് യുവതിയെ സ്വന്തമാക്കാനാണ് ശരവണഭവന്‍ ഹോട്ടല്‍ ഉടമയായ രാജഗോപാല്‍ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയത്. കേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലാ ഉടമ പി. രാജഗോപാലിന്റെ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവെച്ചു. ജൂലൈ ഏഴിന് മുമ്പായി കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.ശരവണ ഭവന്‍ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ശാന്തകുമാറിനെ 2009ല്‍ രാജഗോപാല്‍ കൊന്നുവെന്നാണ് കേസ്‌ന\

. കേസില്‍ ജീവപര്യന്തം ശിക്ഷ നല്‍കിയ മദ്രാസ് ഹൈകോടതി വിധിയെ രാജഗോപാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രൊസിക്യൂഷന്‍ വാദം. കൊടൈക്കനാല്‍ കാടുകളിലെ പെരുമാള്‍ മലൈയില്‍ വെച്ച് ശാന്തകുമാറിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button