
സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പ് നീട്ടി. ഞായറാഴ്ച വരെയാണ് മുന്നറിയിപ്പ് നീട്ടിയിരിക്കുന്നത്. അതേസമയം കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതാപമേറ്റു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും പാലിക്കണമെന്നാണ് നിർദേശം.
Post Your Comments