Latest NewsIndia

സം​ഝോ​ത എക്സ്​പ്രസ്​ സ്​ഫോടന കേസ് വ്യാജ തെളിവുകള്‍ നിരത്തി ഹിന്ദു സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചു : അരുണ്‍ ജെയ്​റ്റ്​ലി

കോണ്‍ഗ്രസ്​ നേതൃത്വം മാപ്പ്​ പറയണമെന്നും രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി 'ഹിന്ദു തീവ്രവാദം' എന്ന വാക്ക്​ കോണ്‍ഗ്രസ്​ സൃഷ്​ടിച്ചു

ന്യൂഡല്‍ഹി: ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്​ സം​ഝോ​ത എക്സ്​പ്രസ്​ സ്​ഫോടന കേസുണ്ടായതെന്ന് അരുണ്‍ ജെയ്​റ്റ്​ലി. ഇതിന്​ കോണ്‍ഗ്രസ്​ നേതൃത്വം മാപ്പ്​ പറയണമെന്നും രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി ‘ഹിന്ദു തീവ്രവാദം’ എന്ന വാക്ക്​ കോണ്‍ഗ്രസ്​ സൃഷ്​ടിച്ചുവെന്നും ജെയ്​റ്റ്​ലി കുറ്റപ്പെടുത്തി.2007 ഫെ​ബ്രു​വ​രി 18നാ​ണ്​ ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന സം​ഝോ​ത എ​ക്​​സ്​​പ്ര​സി​ല്‍ സ്​​ഫോ​ട​ന​മു​ണ്ടാ​യ​ത്. ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ല്‍ 68 പേ​ര്‍​ക്കാ​ണ്​ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട​ത്.

ഇതിൽ പ്രതികളെ പിടികൂടിയതും ശിക്ഷിക്കാൻ ശ്രമിച്ചതും എല്ലാം വ്യാജ തെളിവുകളുണ്ടാക്കിയാണെന്നും ജെയ്റ്റ്ലി ആരോപിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ പ്രതികൾ രക്ഷപെടുകയും ചെയ്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “വ്യാജ തെളിവുകള്‍ നിരത്തിയാണ്​ ഹിന്ദു തീവ്രവാദമുണ്ടെന്ന്​ സൃഷ്​ടിക്കാനുള്ള ശ്രമം നടത്തിയത്​. എന്നാല്‍, കോടതി തെളിവുകളുടെ അഭാവത്തില്‍ കേസിലെ പ്രതികളെ വെറുതെ വിടുകയായിരുന്നു.

ഹിന്ദു തീവ്രവാദം നിലവിലുണ്ടെന്നത്​ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നതും കോടതി കണ്ടെത്തി. കേസില്‍ നിരപരാധികളെയാണ്​ പ്രതികളാക്കിയത്​. നിരവധി പേര്‍ക്ക്​​ സ്​ഫോടനത്തില്‍ ജീവന്‍ നഷ്​ടമായി. സംഭവത്തിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടു.” – ജെയ്​റ്റ്​ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button