ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് ട്രെയിനിലെ സ്ഫോടനക്കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് അന്വേഷണസംഘത്തിന്റെ വീഴ്ച മൂലം.
ഹരിയാനയിലെ പഞ്ചകുള പ്രത്യേക എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പ്രതികളെ വെറുതെവിടാന്‍ കാരണമായ എന്‍.ഐ.എഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശമുള്ളത്.
സ്‌ഫോടനക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍ പഴുതുകളുണ്ടായിരുന്നുവെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു. കൂടുതല്‍ വിശ്വസനീയമായ തെളിവില്ലാത്തതിനാലാണ് ക്രൂരമായ അക്രമത്തിലെ പ്രതികളെ വെറുതെ വിടാന്‍ കാരണമെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളായ സ്വാമി അസീമാനന്ദ് (നബാ കുമാര്‍ സര്‍ക്കാര്‍) ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ മാര്‍ച്ച് 20-നാണ് കോടതി വെറുതെ വിട്ടത്.
സ്‌ഫോടനത്തിനുപയോഗിച്ച ബോംബുകള്‍ വനിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എങ്ങനെ, എവിടെ നിന്നു കൊണ്ടു വന്നു.അതാരണ് സ്വീകരിച്ചത്. ബോബുകള്‍ നിര്‍മിച്ചതാരാണ്, സംത്സോത എക്‌സപ്രസില്‍ ബോംബുകള്‍ സ്ഥാപിച്ചതാരാണ് തുടങ്ങിയ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്ര ഗുരുകരമായ സംശങ്ങള്‍ പ്രതികള്‍ക്കു നേരെ ഉയര്‍ന്നാലും അത് തെളിവുകള്‍ക്ക് പകരമാവില്ലെന്നും കോടതി പറഞ്ഞു.
മുസ്ലിം തീവ്രവാദം, ഹിന്ദു മതമൗലികവാദം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് കുറ്റകൃത്യത്തെ മതത്തോടും സമുദായത്തോടും കൂട്ടിയോജിപ്പിച്ചതിന് അന്വേഷണസംഘത്തെ കോടതി വിമര്‍ശിച്ചു. അന്വേഷണ വേളയില്‍ വിവിധ ഏജന്‍സികള്‍ ഉപയോഗിച്ച മുസ്ലീം ഭീകരവാദം, ഹിന്ദു ഭീകരവാദം,ഹിന്ദു മൗലിക വാദം തുടങ്ങിയ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഭീകരവാദത്തിന് മതമില്ലെന്നും കോടതി പറഞ്ഞു.
ഏതെങ്കിലും മതത്തിലെ, ജാതിയുടെ, സമുദായത്തിലെ കുറ്റകൃത്യങ്ങളുടെ ഘടകത്തെ ആ മതത്തെ പ്രതിനിധീകരിക്കുന്ന ഒന്നായി ഉയര്‍ത്തിക്കാട്ടരുത്. അത്തരം ഘടകങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കണം. അതാണ് മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി ചെയ്യേണ്ടത്. അല്ലെങ്കില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കോ സഹോദരഹത്യയിലേക്കോ നയിക്കപ്പെടും.എന്നും കോടതി പറഞ്ഞു.
പൊതുധാരണയുടെയോ രാഷ്ട്രീയ ചര്‍ച്ചയുടെയോ അടിസ്ഥാനത്തില്‍ ഒരു കോടതിയ്ക്ക് നടപടിയെടുക്കാനാവില്ല. ശക്തമായ തെളിവുകളുടെ അഭാവത്താലാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതെപോയതെന്നും ഏറെ സങ്കടത്തോടെയും ദേഷ്യത്തോടെയുമാണ് വിധിന്യായം എഴുതേണ്ടിവന്നതെന്നും ജഡ്ജി വ്യക്തമാക്കി.
Post Your Comments