അബുദാബി : ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും നിരക്കു വര്‍ധനയുണ്ട്.. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്.
ആഗോള വിപണിയില്‍ എണ്ണവില വര്‍ധന തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ആഭ്യന്തര വിപണിയില്‍ അടുത്ത മാസവും എണ്ണവില ഉയരുന്ന സാഹചര്യം രൂപപ്പെട്ടത്. സൂപ്പര്‍98 പെട്രോള്‍ ലീറ്ററിന് ഏപ്രില്‍ മാസം രണ്ടു ദിര്‍ഹം 23 ഫില്‍സ് നല്‍കണം. ഈ മാസം 2 ദിര്‍ഹം 4 ഫില്‍സാണ് നിരക്ക്. സ്‌പെഷ്യല്‍95ന് ലിറ്ററിന് രണ്ടു ദിര്‍ഹം 11 ഫില്‍സായിരിക്കും. ഒരു ദിര്‍ഹം 92 ഫില്‍സാണ് ഇപ്പോള്‍ നിരക്ക്. ഡീസല്‍ ലിറ്ററിന് രണ്ടു ദിര്‍ഹം 49 ഫില്‍സ് നല്‍കണം. മാര്‍ച്ച് മാസത്തില്‍ ഇത്
ഒരു ദിര്‍ഹം 92 ഫില്‍സാണ്.
Post Your Comments