വയനാട്: രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന 111 ഇനങ്ങളുടെ നിരക്കുകള്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ പ്രാദേശിക നിരക്ക് പ്രകാരം കണക്കാക്കിയ ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ/പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുക. തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാനുള്ള മിനിമം നിരക്കാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യഥാര്‍ത്ഥ നിരക്ക് അതില്‍ കൂടുതലായാല്‍ അതായിരുക്കും കണക്കിലെടുക്കുക. മൈക്ക് അനൗണ്‍സ്‌മെന്റ് (സൗണ്ട് ) – 3500, ജീപ്പ് – 3300, അനൗണ്‍സ്‌മെന്റ് വേതനം – 1000 ,വാഹനങ്ങള്‍ ദിവസ വാടകയ്ക്ക്: ബസ്- 10000 മിനി ബസ് – 8000, ട്രാവലര്‍ – 6250, ടെമ്പോ ട്രാവലര്‍ – 4500, ഇന്നോവ – 4000, സുമോ 3500, ജീപ്പ്, ടെമ്പോ,ട്രക്ക് – 3300, ചെണ്ടമേളം – 1200 എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വിശദമായ പട്ടിക ജില്ല കളക്ടറുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments