ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മീ ദേവി. എവിടെ ശാന്തിയും സമാധാനവും നിറയുന്നുവോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ലക്ഷ്മീ ദേവിയും ചേട്ടാ ( ജ്യേഷ്ഠാ) ഭഗവതിയും ദേവിയുടെ രണ്ടു ഭാവങ്ങളാണ് .വൃത്തിയും വെടിപ്പുമില്ലാത്തിടത്തും മദ്യപാനം ,കലഹം, ചൂതുകളി എന്നിവ ഉള്ളയിടത്തും ദാരിദ്ര്യത്തിന്റെ ദേവതയായ ചേട്ടാഭഗവതിയുടെ വാസസ്ഥാനമാകും. ഇത് ക്രമേണ കുടുംബക്ഷയത്തിനും കാരണമാകുന്നു .ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അവിടെ വസിക്കുന്നവരുടെ കൈകളിലാണ് .അടുക്കും ചിട്ടയോടെ ലളിതജീവിതം കെട്ടിപ്പെടുത്താല്‍ ലക്ഷ്മീ ദേവിയുടെ കടാക്ഷത്താല്‍ ജീവിതം ഐശ്വര്യപൂര്‍ണമാവും.
സൂര്യോദയത്തിനു മുന്നേ കുടുംബാംഗങ്ങളെല്ലാവരും ഈശ്വരസ്മരണയോടെ ഉണരുക.
2. നിത്യവും രാവിലെയും വൈകിട്ടും നിലവിളക്ക് തെളിയിക്കുക .
3. പ്രധാന വാതിലിന് പ്രത്യേക പരിഗണന നല്‍കുക .ചെരുപ്പുകള്‍ കൂട്ടിയിടുക, മുഷിഞ്ഞ ചവിട്ടി എന്നീ നെഗറ്റീവ് ഊര്‍ജ്ജമുള്ള വസ്തുക്കള്‍ പ്രധാനവാതിലിനു അടുത്ത് പാടില്ല .വാതിലിന് മുകളിലായി മാവിലകൊണ്ടു തോരണം ഇടുന്നതും ഇഷ്ടദേവതാ ചിത്രം വയ്ക്കുന്നതും ഭവനത്തില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിനു കാരണമാകും
4. സന്ധ്യാസമയത്ത് നാമജപത്തിനു മാത്രം പ്രാധാന്യം നല്‍കുക .
5. കലഹങ്ങള്‍ ഒഴിവാക്കുക .പ്രത്യേകിച്ച് മാതാപിതാക്കള്‍ കുട്ടികളുടെ മുന്നില്‍ വച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍
6. ശുദ്ധജലവും ആഹാരവും പാഴാക്കാതിരിക്കുക.
7. ഒരുനേരമെങ്കിലും കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക .
8. ഈശ്വരവിശ്വാസം,സ്നേഹം, കൃത്യനിഷ്ഠ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കാനും മുതിര്‍ന്നവരെ ബഹുമാനിക്കാനും ശീലിക്കുക
9. ദിവസേന വീടും പരിസരവും അടിച്ചു തളിക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും അല്പം ഉപ്പു ചേര്‍ത്ത് തറ തുടച്ചു വൃത്തിയാക്കുകയും ചെയ്യുക
Post Your Comments