തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളോട് കാട്ടിയ വഞ്ചന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കുമ്മനം രാജശേഖരന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനാല്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ശബരിമല വിഷയത്തില്‍ പിണറായിയും കോടിയേരിയും കടകംപള്ളിയും പരാജയപ്പെട്ടപ്പോള്‍ പുതിയ നുണക്കഥകളുമായി രംഗത്ത് വന്നിരിക്കുന്നു. പച്ചകള്ളമാണ് അവര്‍ പറഞ്ഞ് പരത്തുന്നത്. ശബരിമല വിഷയത്തില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുകയാണ്.അതിനാലാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി അംഗമാണ് കേസ് നല്‍കിയതെന്ന പുതിയ വാദവുമായി മന്ത്രി കടകംപള്ളി രംഗത്ത് വന്നിരിക്കുന്നത്.
എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ടിനെതിരെ തിരുവനന്തപുരത്ത് ജനം വിധിയെഴുതും. എല്‍ഡിഎഫും യുഡിഎഫും പറയുന്നത് എന്‍ഡിഎയേയും ബിജെപിയേയും തോല്‍പ്പിക്കണമെന്നാണ്. ഇരു കൂട്ടരും ഒരുമിച്ച് നിന്നാണ് എന്‍ഡിഎയെ നേരിടുന്നത്. തിരുവനന്തപുരത്തെ വികസനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments