മുംബൈ: പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായാണ് ഈര്‍മിള ജനവിധി തേടുന്നത്. അലപം സമയം മുമ്പാണ് കോണ്‍ഗ്രസ് ഊര്‍മിളയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയാണ് മണ്ഡലത്തില്‍ ഊര്‍മിളയുടെ എതിരാളി.
കഴിഞ്ഞ ദിവസമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം ഈര്‍മിള കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു. ഊര്‍മിള രാഹുല്‍ ഗാന്ധിയെ കാണുമ്പോള്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെത്തിയ ഊര്‍മിള പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments