![Car accident](/wp-content/uploads/2019/03/car-accident.jpeg)
കൊച്ചി ധനുഷ് കോടി ദേശിയ പാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. നേര്യമംഗലത്തിന് സമീപത്താണ് സംഭവം.
രാജാക്കാട് നിന്ന് പിറവം പെരുവയിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നേര്യമംഗലത്തിന് സമീപം രണ്ടാം മൈലില്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ 200 അടിയിലേറെ താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പത്ത് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ദിവ്യ ആനിഷ് (24), ഏദന്‍ആനിഷ് ഒന്നര, പ്രിയ സുനിഷ് (17 ),സുനിഷ് തങ്കപ്പന്‍ (30) ,വി.പി.തോമസ് ( 54),സില്ല (27), തങ്കപ്പന്‍ (60 ),അനീഷ് തങ്കപ്പ്ന്‍ (27) സിബി വര്‍ഗീസ് ( 32 ), അന്നമ്മ ( 60 )എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments