Latest NewsInternational

സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാന്‍ നിയമം പുറത്തിറക്കാന്‍ ഈ രാജ്യം

നേരത്തേ തന്നെ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു

ക്വാലാലംപുര്‍: സ്വവര്‍ഗരതിയിലും വ്യഭിചാരത്തിലും ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലറിഞ്ഞ് കൊല്ലുവാനുള്ള നിയമം നടപ്പിലാക്കാനൊരുങ്ങി ബ്രൂണെ. ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ നിയമം നിലവില്‍വരും.

ശരീഅത്ത് നിയമമാണ് ബ്രൂണയില്‍ പിന്തുടരുന്നത്. നേരത്തേ തന്നെ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റണമെന്ന നിയമം നടപ്പിലാക്കാനുള്ള നിര്‍ദേശത്തോടൊപ്പമാണ്  സ്വവര്‍ഗരതിയ്ക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ബ്രൂണെ ഭരണകൂടം തീരുമാനമെടുക്കുകയായിരുന്നു.

പുതിയ നിയമം നടപ്പിലാക്കിയാല്‍ മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റുകയും രണ്ടാമതും പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും.

സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ ആണ് ബ്രൂണയുടെ ഭരണാധികാരി. ഇദ്ദേഹം ഭരത്തിലിരിക്കുമ്പോള്‍ നേരത്തേ തന്നെ രാജ്യത്ത് സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമം നടപ്പിലാക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഏപ്രില്‍ മൂന്നിന് പരിഷ്‌കരിച്ച നിയമങ്ങളെ സംബന്ധിച്ചും പുതിയ ശരീഅത്ത് നിയമാവലിയെ സംബന്ധിച്ചും ബ്രൂണെ സുല്‍ത്താന്‍ പ്രഖ്യാപനം നടത്തും.

അതേസമയം ഇത്തരം ശിക്ഷാരീതികള്‍ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും വാദമുയര്‍ത്തി വലതുപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button