തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച ഏഴുവയസ്സുകാരന്റെ കാഴ്ച ശക്തി നഷ്ടമായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരന്‍ നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.
സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍ ആനന്ദിനെതിരെ പോലീസ് വധശ്രമത്തിനേ കേസ് എടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകും. ഏഴ് മാസം മുമ്പ് കുട്ടികളുടെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് യുവതിയും കുട്ടികളും അരുണിനൊപ്പം വാടക വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു.
അതേസമയം അരുണ്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇയാള്‍ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്‌ക്കെതിരെയാണ് കേസ്.
തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഏഴ് മാസം മുമ്പ് ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്.
Post Your Comments