കോവൈ: കോയമ്പത്തൂരില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. കൂടാതെ പെണ്‍കുട്ടിയുടെ വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയിലായിരുിന്നു ആറ് പേര് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമത്ത് കുട്ടിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കോയമ്പത്തൂര്‍ പനിമടയില് നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സ്കൂള്‍ വിട്ട് വന്ന ഒന്നാം ക്ലാസുകാരിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതിക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ വീടിന് സമീപത്തെ ഇടവഴിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം കുട്ടിയുടെ നെറ്റിയിലും കവിളിലും അടക്കം ശരീരത്തിന്റെ വിവധ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അയല്‍വാസികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന നാാല് യുവാക്കളെ പോലീസ് കസ്റ്റിയിലെടുത്തു.
അതേസമയം കേസില്‍ പ്രതികളെന്നും സംശയിക്കുന്ന മറ്റു രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാതെ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. എന്നാല്‍ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്
ഇവര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Post Your Comments