KeralaLatest News

സ്ഥാനാര്‍ത്ഥികള്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്എന്‍ഡിപി ഭാരവാഹികള്‍ നേരത്തെ മത്സരിച്ചപ്പോള്‍ തോല്‍ക്കുകയാണ് ചെയ്തത്. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്നും തുഷാര്‍ വെള്ളാപ്പള്ളി അച്ചടക്കമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി നടേശന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്ന എസ്എന്‍ഡിപി ഭാരവാഹികള്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി സ്ഥാനം രാജിവെക്കില്ലെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിന്റെ ആലത്തൂര്‍, മാവേലിക്കര, ഇടുക്കി,തൃശൂര്‍, വയനാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button