Latest NewsUAE

അബുദാബിയിൽ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്

അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചയാള്‍ക്ക് 10 വര്‍ഷം തടവ്. അബുദാബിയിലാണ് സംഭവം. ഫേസ്ബുക്കിലും ട്വിറ്ററിലും ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ അതുവഴി തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കേസ്. 45 വയസുള്ള സ്വദേശി പൗരനാണ് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും അപകടപ്പെടുത്തുന്ന തരത്തിലും സമൂഹത്തെ തെറ്റായി ബാധിക്കുന്ന തരത്തിലും ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button