Latest NewsIndia

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 12 വയസ്സുകാരനെ കൊലപ്പെടുത്തി

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ 12 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വാസു യാദവ് എന്ന കുട്ടിയാണ് മരിച്ചത്.
ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ക്കൊണ്ടുമുള്ള മര്‍ദ്ദനമേറ്റാണ് വാസു മരിച്ചത്. അതേസമയം കുട്ടി മരിച്ചുനവെന്ന് ഡോക്ടര്‍മാര്‍ ഉറപ്പാക്കിയതോടെ കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിച്ചു. ഡെറാഡൂണിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബോര്‍ഡിംഗ് സ്‌കൂളിലാണ് വാസു യാദവ് പഠിച്ചിരുന്നത്. സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റാണ് കുട്ടി മരണപ്പെട്ടത്. അതേസമയം മര്‍ദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായും ആരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി അധികൃതര്‍ മൃതദേഹം ദഹിപ്പിക്കുകായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബിസ്‌ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടു വയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറോളം ക്ലാസ് റൂമില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വാസു യാദവിനെ മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്

അതേസമയം കുട്ടി മരിച്ച വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തയാറായില്ലെന്നും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ നേഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button