Latest NewsKerala

കേരളത്തിൽ വൈദ്യുതി ക്ഷാമം ; കടമെടുക്കലിൽ റെക്കോര്‍ഡ് വര്‍ധന

തിരുവനന്തപുരം: കേരളം കനത്ത വരൾച്ച നേരിടുന്നതോടെ വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു.ഇതോടെ പുറത്ത് നിന്ന് വാങ്ങുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. കെഎസ്ഇബിയുടെ കണക്ക് പ്രകാരം ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ഉപയോഗം റിക്കോര്‍ഡ് ഭേദിച്ചു. 85.8957 ദശലക്ഷം യൂണിറ്റായിരുന്നു കേരളത്തിൽ ഉപയോഗിച്ചത്.

കേരളത്തിൽ 26.885 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപയോഗിച്ചത്. അതിൽ 59.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങിയതാണ്.അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ജലം മാത്രമാണുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ മൂലമറ്റം നിലയത്തിലെ പ്രതിദിന ഉല്‍പാദനവും ഉയര്‍ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button