
ബെംഗളൂരു: കര്‍ണാടകയില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതി, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെ ബംഗളൂരു,മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയമത്ത് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുമായി അടുത്തബന്ധമുള്ളവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് നടക്കുന്ന റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുകയാണ്. ഓഫീസര്‍ ബാലകൃഷ്ണ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ ഉപദ്രവിക്കുന്നത് സങ്കടകരമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
റെയ്ഡിനെ ഭയക്കുന്നില്ലെന്ന് മന്ത്രി പട്ടുരാജ് പറഞ്ഞു . കര്‍ണാടകയിലെ ഏതെങ്കിലും ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ടോയെന്നും പുട്ടരാജ് ചോദിച്ചു.
Post Your Comments