ഡെറാഡൂണ്‍: രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. നൈനിറ്റാള്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് പാവപ്പെട്ടവര്‍ പറയുന്നത്. രാജ്യത്തെ സൈന്യത്തിന് ആധുനിക യുദ്ധോപകരണങ്ങള്‍ നല്‍കിയത് എന്‍.ഡി.എ സര്‍ക്കാരാണെന്നും അദ്ദേഹം പറയുകയുണ്ടായി. പാകിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. രാജ്യത്തെ സൈന്യത്തെ കോണ്‍ഗ്രസ് സംശയിക്കുകയാണ്. പാകിസ്ഥാനില്‍ ഹീറോ ആകാന്‍ വേണ്ടി ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നവരെ ജനം മറക്കില്ലെന്നും മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെ രക്തം തിളക്കാതിരുന്നത് എന്തുകൊണ്ടാണന്നും മോദി ചോദിക്കുകയുണ്ടായി.
Post Your Comments