
ചെങ്ങന്നൂർ : 50 രൂപയുടെ വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് പള്ളത്തലയിൽ വീട്ടിൽ സുനിൽ ചെറിയാഇക്രു-37)നാണ് പോലീസിന്റെ പിടിയിലായത്. അൻപത് രൂപയുടെ അഞ്ച് നോട്ടുകളാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത്
ജനുവരിയിൽ ചെങ്ങന്നൂർ ബിവറേജസ് ഔട്ട്ലൈറ്റിൽ ലഭിച്ച വ്യാജനോട്ട് ജീവനക്കാർ ചെങ്ങന്നൂർ പോലീസിൽ നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഔട്ട്ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് സിപിഒ രാജേഷ് നൽകിയ വിവരത്തെത്തുടർന്ന് സിഐ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
Post Your Comments