ചണ്ഡീഗഢ്: ഭാര്യയേയും രണ്ട് കുട്ടികളേയും കൊന്ന് മാനസികരോഗിയായ യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡ്ഡിലെ റോഹ്ടക് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സുന്ദന ഗ്രാമത്തില്‍ താമസിക്കുന്ന 42 കാരനായ ബിജന്ദര്‍ ഒമ്പതും 12 ഉം വയസു പ്രായമുള്ള മകനേയും മകളേയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം കഴുത്തില്‍ കുരുക്കിട്ട് ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസികരോഗമുണ്ടായിരുന്നെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും റോഹ്തക് പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ പറഞ്ഞു.
Post Your Comments