ഉറി ഭീകരാക്രമണം നടന്നപ്പോള്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹാര്‍ പരീക്കര്‍ അത്യന്തം ദു:ഖിതനും രോഷാകുലനായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗോവായില്‍ പരിക്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 സെപ്തംബര്‍ 18 ന് നടന്ന ഉറി ഭീകര ആക്രമണത്തിനു ശേഷം താന്‍ പരീക്കറിനൊപ്പം ഒരു യോഗത്തിലുണ്ടായിരുന്നെന്നും പ്രധാനമന്ത്രി തങ്ങളെ വിളിപ്പിക്കുകയായിരുന്നെന്നും സിംഗ് പറഞ്ഞു. പരീക്കര്‍ വളരെ അസ്വസ്ഥനായിരുന്നെന്നും രാത്രി മുഴുവന്‍ അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിക്കുകയും തുടര്‍ന്ന് നടന്ന വ്യോമാക്രമണത്തില്‍ അദ്ദേഹം പ്രധാന പങ്കു വഹിക്കുകയും ചെയ്തെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
നരേന്ദ്രമോഡിയുടെ 2013 ലെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ നരേന്ദ്രമോഡിയുടെ പേര് ശുപാര്‍ശ ചെയ്യുന്നതിനു മുന്‍പ് രാജ്യത്തിന്റെ മാനസ് മനസിലാക്കിയ വ്യക്തിയായിരുന്നു പരീക്കര്‍. അപ്പോള്‍ താനായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍. ഗോവയില്‍ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ സ്വീകരിക്കാന്‍ പരീക്കര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ചായ കുടിച്ച് സംസാരിച്ചിരിക്കുമ്പോള്‍ തന്നെ നരേന്ദ്രമോദി പ്രധാനമന്ത്രി ആകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പരീക്കര്‍ തന്നോട് പറഞ്ഞതായും സിംഗ് അനുസ്മരിച്ചു.
പരീക്കറിന്റെ വിയോഗത്തോടെ ഗോവയിലെ ബിജെപി മറ്റൊരു ഘട്ടത്തിലെത്തിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ മുന്നോട്ട് പോകുന്നത് അത്ര എളുപ്പമല്ലെന്നും രാജ്നാഥ് സിംഗ് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഗോവയില്‍ ശക്തമായ ഒരു സര്‍ക്കാരായി നിലനില്ക്കുക എന്നതാണ് മനോഹര്‍ പരീക്കറിന് നല്കാനാകുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്നും രാജനാഥ് സിംഗ് ബിജെപി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
Post Your Comments