Latest NewsKeralaIndia

കണ്ണൂർ ജയിലിലുള്ള ഭര്‍ത്താവ് ലഹരിമരുന്നിനായി നിരന്തരം ഫോണ്‍ വിളിച്ചു ശല്യം ചെയ്യുന്നെന്ന് ഭാര്യ

ശല്യം രൂക്ഷമായതോടെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ജയിലില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ സുഖ ജീവിതം നയിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

കണ്ണൂര്‍ : ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ലഹരിമരുന്ന് എത്തിക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ച്‌ ശല്യപ്പെടുത്തുന്നതായി പരാതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഫൈസല്‍ എന്നയാളാണ് മയക്കുമരുന്ന് എത്തിക്കുന്നതിനായി ഭാര്യയെ വിളിക്കുന്നത്. 2004ല്‍ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടത്.

ശല്യം രൂക്ഷമായതോടെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ജയിലില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ സുഖ ജീവിതം നയിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.ജയിലില്‍ കഴിയുന്ന മറ്റൊരു കൊലക്കേസ് പ്രതി സബിന്റെ ഫോണ്‍ ഉപയോഗിച്ചാണ് ഫൈസല്‍ വിളിക്കുന്നതെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇതുകൂടാതെ ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്യാറുണ്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജയിലില്‍ നിന്നും അഞ്ഞൂറിലധികം മൊബൈല്‍ ഫോണുകള്‍ തടവുകാര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജയിലില്‍ ആണെങ്കിലും തടവുപുള്ളികള്‍ പുറംലോകവുമായി ഫോണിലൂടേയും മറ്റും ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button